Sunday 15 November 2015

അസഹിഷ്ണുതയുടെ രസതന്ത്രം









ന്ന് രാജ്യത്ത് ഒരുകൂട്ടംപേര്‍ ദാദ്രി സംഭവത്തില്‍ ആഖ്ലാഖിന്റെ് മരണത്തെ തുടര്ന്ന്  മുറവിളി  കൂട്ടുന്നു ,ഒരു വിഭാഗം പേര്‍ അതിനു കാരണം വര്ഗീ യതയെന്നും മറ്റൊരുകൂട്ടം അതിനു കാരണം പശുവെന്നും പരസ്പരം ആരോപിക്കുന്നു

 മറ്റൊരിടത്ത് മുംബയില്‍ വച്ചു നടക്കേണ്ടിയിരുന്ന  പാക് ഗായകന്‍ ഗുലാംഅലിയുടെ പരിപാടി കാന്സ്ല്‍ ചെയ്തതിനു  പ്രതിഷേധിക്കുന്നു ,മറ്റൊരിടത്ത് കുറെപേര്‍ പാകിസ്താനി അതിഥികള്‍ ഇനി ഇങ്ങോട്ട് വരേണ്ടയെന്നും പറയുന്നു .


ഇനി നമുക്ക് നമ്മുടെ സ്വാഭിവകമായ ചില ധാരണകളിലേക്ക് ഒന്ന് നോക്കാം

സാധാരണ ലോകത്ത് മൃഗങ്ങളെ ഒരാള്‍ കാണുന്നത് ഇറച്ചിയും എല്ലുകളുമടങ്ങിയ ഒരു ജീവിയായിട്ടാണ് എന്നാല്‍ അതുപോലെതന്നെയാണ്  മനുഷ്യനെയും സൃഷ്ടിച്ചിരിക്കുന്നതെന്നു എത്രപേര്‍ ഓര്മ്മിപക്കുന്നു,.....നമുക്ക് മാത്രമാണ് ജീവനു പ്രാധാന്യം എന്നതരത്തിലാണ് നമ്മുടെ ചിന്തകള്‍ ക്രമപ്പെടുത്തി വെച്ചിട്ടുള്ളത്‌ , ഉദാ: വളരെയധികം പേരും അഹിംസയെ കുറിച്ചും മാംസ ഭക്ഷണത്തെ കുറിച്ചും ഇന്ന് ഒരുമിച്ച് സംസാരിക്കുന്നു , തന്‍റെ  ശുദ്ധ സങ്കല്പവുമായി തന്‍റെ   ഈ ഭക്ഷണരീതികളെ ചേര്ത്ത്  വയ്ക്കുന്നു ...എന്നാല്‍ യഥാര്ത്ഥ മാനുഷിക പരിഗണനയില്‍ ഒരിക്കലും മനുഷ്യ ജീവനേക്കാള്‍ ചെറുതോ വലുതോ അല്ല മൃഗങ്ങളുടെ ജീവനും
.എന്നാല്‍ മറ്റൊരു വശത്ത് സസ്യാഹാരികളെന്നവകാശപെടുന്നവരായ ജൈനമത വിശ്വാസികള്‍ അണുക്കളെ പോലും വേദനിപ്പിക്കാതിരിക്കാന്‍ ശ്രമിക്കുന്നു ,എന്നാല്‍ സസ്യാഹാരികള്‍ ഒന്നിനെയും വേദനിപ്പിക്കില്ലെന്നും അവര്‍ സമാധാന വാദികളാണെന്നും  ഇതിനര്ഥകമില്ല .ഇനി ഈ പറഞ്ഞത് മനസ്സില്‍ വച്ചുകൊണ്ട് തുടര്ന്ന്  വായിക്കുക .

ജൂണ്‍ 23ആംതിയതി ഫാസിലബാദില്‍ പാകിസ്താന്‍പോലീസ് ഒരു കൊച്ചു കുട്ടിയെ തന്റെച കളിത്തോക്ക്‌ കയ്യില്‍പിടിച്ചുകൊണ്ടുള്ള സെല്‍ഫി  എടുത്തതിനു വെടിവച്ചു കൊന്നു, ഒരക്ഷരം പോലും ആരും എതിര്‍ത്തു   പറഞ്ഞില്ല എന്നാല്‍ അത് പലസ്തീന്‍ പോലീസിന്‍റെ  കൈകൊണ്ടായിരുന്നു സംഭവിചിരുന്നതെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി .?
ലോകം മുഴുവന്‍ ഇടതന്മാരും മാധ്യമപ്രവര്ത്തകരും ആഘോഷമാക്കിയേനെ. .

.അമേരിക്ക ഇറാക്ക് യുദ്ധം പ്രഖ്യാപിച്ചപ്പോള്‍  ലോകത്തെ മുഴുവന്‍ ആക്ടിവിസ്ടുകളും അതിനെതിരെ അലമുറയിട്ടു കരഞ്ഞു , എന്നാല്‍ ഒരാള്‍ പോലും സൌദി അറേബ്യയുടെ യെമെനിലെ ക്രൂരതകള്‍ക്കെതിരെ വാ തുറന്നു കണ്ടില്ല .
പാകിസ്ഥാന്‍ പട്ടാളക്കാര്‍ നിത്യേനയെന്നോണം ബലൂചിസ്ഥാനിലേയും മറ്റുമുള്ളവരെ കൊന്നൊടുക്കുന്നു എന്നാല്‍ ആരും മിണ്ടുന്നില്ല .


 നമ്മുടെ രാജ്യത്തു  വിമര്‍ശന സ്വരങ്ങള്ക്ക്  ഒരു പ്രത്യേകതയുണ്ട് ഒരിക്കലും ഇര ഒരു ഹിന്ദുവാണെങ്കില്‍ ആരും പൊതുവേ ശബ്ദിക്കാറില്ല .

ഉദാഹരണത്തിന്  ഇപ്പോള്‍ ആഖ്ലാഖിന്റെ് മരണം ആക്ടിവിസ്ടുകളുടെ ആഘോഷമാണ്, എന്നാല്‍ അതിനോടനുബന്ധിച്ചുണ്ടായിട്ടുള്ള പല സംഭവങ്ങള്ക്കും  നിശബ്ദതയാണ് അവരിലേക്ക്‌ നോക്കുമ്പോള്‍ കാണുന്നത് ,പലര്ക്കും  അഭിപ്രായം പറയാന്‍ പോലും നേരമില്ല .ജവാന്‍ വേദമിത്ര ചൌധരിയുടെ മരണം ഇതേ സമയത്ത് ആഗസ്റ്റില്‍  നടന്നതാണ് ,ഹര്ദേ്വ് നഗറില്‍വചു ഒരു കുഞ്ഞിനെ പീഡനത്തില്‍ നിന്നും രെക്ഷിക്കുമ്പോഴായിരുന്നു അത് .മാര്ച്ചി ല്‍ ബീഹാറിലെ ഹിന്ദു യുവാവ് ഇതുപോലെ മുസ്ലിം പെണ്കു്ട്ടിയെ വിവാഹം കഴിച്ചെന്ന കാരണത്താല്‍ കൊല്ലപ്പെട്ടു , ആന്ധ്രപ്രദേശിലും മുംബയിലും  സമാന സംഭവങ്ങള്‍ ഉണ്ടായി. ആരും ഒരക്ഷരം മിണ്ടിയതായി അറിവില്ല . ഇവിടെയൊക്കെ ആക്ടിവിസ്ടുകളുടെ തനി സ്വഭാവം ഒരുതരത്തിലും അവരെ ഹിന്ദുവിനു നേരെയുള്ള ആക്രമണങ്ങളെ പ്രധിരോധിക്കാന്‍ സമ്മതിക്കുന്നില്ല എന്നാല്‍ മുസ്ലിങ്ങള്‍ക്കു  വേദനിച്ചു എന്നു കേള്‍ക്കുമ്പോഴേക്കും അവര്‍ ആക്രോശിചെഴുന്നേല്‍ക്കുന്നു , ഒരു തരത്തില്‍ മുസ്ലിം രക്തമാണ് ഇന്ത്യന്‍ മതേതരവാദികളുടെ ഇഷ്ട പാനീയം.  ഇനിയും പിന്നോട്ടു നോക്കുമ്പോള്‍ സെക്കുലര്‍ വാദികള്‍ പകുതി ഹൃദയം പാകിസ്ഥാന് സമര്പ്പി ച്ചതായികൂടി കാണാം .സെക്കുലരുകളുടെ കൂട്ടത്തില്‍ മുന്‍നീരയിലുള്ള ബഹുമാനപ്പെട്ട ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഗുലാം അലിയുടെ പരിപാടി മുംബയില്‍ തടസ്സപ്പെട്ടതിനെതുടര്‍ന്നു   അദ്ധേഹത്തെ ആദരപൂര്‍വം ഡല്‍ഹി യിലേക്കു ക്ഷണിക്കുകയും ചെയ്തു , ഇതേ സമയം സെക്കുലര്‍ നേതാവ് "അഖിലേഷ് യാദവ്" ലക്നോവില്‍ താങ്കളുടെ പരിപാടിക്ക് എല്ലാവിധ സൌകര്യങ്ങളും ഒരുക്കാം എന്നും ഉറപ്പുകൊടുത്തു ആരും അങ്ങോട്ട്‌ ആവശ്യപെട്ടിട്ടില്ല എന്നിട്ടും. എന്നാല്‍ ഇവരാരും തന്നെ ഓസ്കാര്‍ ജേതാവും നമ്മുടെ രാജ്യത്തെ ഏവരുടെയും ആരാധ്യനുമായ എ ആര്‍ റെഹ്മാന്‍റെ   ഒക്ടോബര്‍ 13 നു നമ്മുടെ രാജ്യത്ത്  നടക്കേണ്ടുന്ന പരിപാടിക്കെതിരെയുള്ള ബരെല്വി ഗ്രൂപിന്റെ  ഫത്വയ്ക്ക് നേരെ  ഒരു ചെറുവിരല്‍ പോലും അനക്കിയില്ല പരിപാടി നടത്താന്‍ ക്ഷണിച്ചുമില്ല  .അവര്‍ ഒരിക്കലും ഇന്ത്യന്‍ മുസ്ലിം പാട്ടുകാരെയോ സല്‍മാന്‍ റുഷ്ദിയെ പോലെയുള്ള ഇന്ത്യന്‍ എഴുതുകരെയോ പോലും ഇഷ്ടപെടുന്നില്ല . മറ്റൊരു സെക്കുലര്‍ നേതാവായ" മമത ബാനര്ജി" ഈ സമയത്ത് പറഞ്ഞുകേട്ടു  സംഗീതത്തിനു അതിര്‍ത്തികള്‍ ബാധകമല്ല എന്ന് , ഇതേ മമത തന്നെ  നൂറു തവണ കെഞ്ചിയിട്ടും തസ്ലിമ നെസ്രിനു  താന്‍ ഭരിക്കുന്ന സംസ്ഥാനത്തില്‍ അഭയം നല്‍കാന്‍ തയ്യാറായില്ല .
ഇനിയും നോക്കുമ്പോള്‍ ഇന്ത്യന്‍ മതേതരത്വം, പൂര്ണുമായും അത് പാക് പക്ഷമാണെന്ന് പറയേണ്ടിവരും കാരണം അവര്‍ എതിര്ക്കു ന്നു ആക്രോശിക്കുന്നു ദേശീയതയെ കുറിച്ച് സംസാരിക്കുന്നവര്ക്ക്  മാത്രം നേരെ , അവര്‍ ഒറ്റരാത്രി കൊണ്ട് രാജ്യദ്രോഹി  യാക്കൂബ് മേമനെ ആരാധ്യനാക്കി മറുവശത്ത് സാധാരണ ജനങ്ങള്‍ക്കു  നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ  മുഖം തിരിച്ചു . സെക്കുലര്‍ ജേര്‍ണലിസ്റ്റ്  നിഖില്‍ വാഗ്ലെ കുറിച്ചത് ഇങ്ങനെ  മതേതര വാദികള്‍ ഇല്ലാതായാല്‍ ഭാരതം ഒരു ഹിന്ദു പാക്കിസ്ഥാന്‍ ആണത്രേ  .

സെക്കുലരുകളുടെ നേരെ ഇനിയും സൂക്ഷ്മമായി നോക്കുമ്പോള്‍ അത് പോത്തില്ലാതെ അപൂര്‍ണമാണെന്ന് കാണാം ,കാരണം അവര്‍ പോത്തിറച്ചി ഇഷ്ടപെടുന്നു ,സ്വാദുകൊണ്ടല്ല മറിച് അതു പാകിസ്ഥാനില്‍ ഇഷ്ടഭക്ഷണമായത്കൊണ്ട് .സെക്കുലര്‍ ഭരണം നടത്തിയ മന്മോഹന്‍ സിംഗ് സര്ക്കാര്‍ കാശ്മീര്‍ പാകിസ്ഥാന് വിട്ടുകൊടുക്കാനുള്ള അവസാന ഘട്ട പ്രവര്ത്തമനങ്ങളില്‍ പോലും എത്തിയിരുന്നു എന്നുകൂടി ആലോചിക്കുമ്പോള്‍ മാത്രമേ സെക്കുലരിസ്ടുകളുടെ തനിനിറം സാധാരണമനുഷ്യര്‍ക്ക്‌ തെളിഞ്ഞു വരികയുള്ളൂ ,

ജര്‍മന്‍  മിലിട്ടറി ഓഫിസര്‍ ആയിരുന്ന കാള്വോണണ്‍ തന്‍റെ  ഗ്രന്ഥത്തില്‍ കുറിച്ചത്  ഇവിടെ സ്മരണീയമാണ്
"WAR JUST CONTINUATION OF POLITICS"

കടപ്പാട് : തുഫയ്ല്‍ അഹമ്മദ് , ഇന്ത്യ ഫാക്ട്സ് 

അവാര്‍ഡ് വാപ്പസി

ചരിത്രത്തില്‍ വലിയ അവഗാഹമില്ലെങ്കിലും രാജ്യത്തെ ഇന്നത്തെ സാഹചര്യത്തില്‍ എനിക്ക് ഈ വിഷയം അവതരിപ്പിക്കാതെ വയ്യ .
trophiesdrbl
നമ്മുടെ രാജ്യത്ത് ജീവിച്ചിരുന്ന മഹാത്മാക്കളില്‍ വച്ചു സഹിഷ്ണുതയുടെ ആള്‍രൂപമായിരുന്ന അദ്ധേഹത്തെ ഇന്ന് ആരും വളര്‍ന്നു വരുന്ന ഈ അസഹിഷ്ണുതയുടെ സാഹചര്യത്തില്‍ പോലും ഓര്‍ത്തില്ലെന്നത് എന്നില്‍ ഉളവാക്കിയ അസഹിഷ്ണുതയാണ് ഈ കുറിപ്പിനാധാരം എന്നുകൂടി കുറിക്കട്ടെ .
ഒരിക്കല്‍ നമ്മുടെ രാജ്യത്ത് മഹാനായ ഒരു ചക്രവര്ത്തിയുണ്ടായിരുന്നു അദ്ധേഹത്തിന്‍റെ പേരായിരുന്നു "ഔറംഗസേബ്" തന്‍റെ അച്ഛനായ ഷാജഹാന്‍ ചക്രവര്‍ത്തി തനിക്ക് ഓര്‍മവച്ച കാലം മുതല്‍ വെറുപ്പോടെ പേറികൊണ്ടിരിക്കുന്ന ചക്രവര്‍ത്തിപദം അദ്ദേഹം ഏറ്റെടുക്കുകയും ,മാതൃക പുത്രനെന്ന നിലയില്‍ തന്‍റെ പിതാവിന് ശിഷ്ടകാലം ജീവിക്കുന്നതിനായി ആഗ്രയില്‍ അദ്ദേഹം ഒരു മണിമാളിക ഒരുക്കികൊടുക്കുകയും ചെയ്തു.
ഇതിനു മുന്പ് തന്‍റെ മൂത്ത സഹോദരന്‍ ദാരയുടെ സര്‍ഗാത്മക കവിതകള്‍ കേട്ട് ആനന്ദതുന്തിതനായ അദ്ദേഹം ജ്യേഷ്ഠനെ ഭൂമിയെന്ന നരകത്തില്‍ നിന്നുതന്നെ പറഞ്ഞയച്ചത് മറന്നിട്ടില്ലാതതിനാല്‍ അദ്ധേഹത്തിന്റെ ഈ സത്കര്‍മവും പ്രജകള്‍ വാനോളം പുകഴ്ത്തി .
ad9a4344d8bbdd22f4687cf1fcb59c64
അദ്ദേഹം വെറുമൊരു മാതൃകപുത്രന്‍ മാത്രമായിരുന്നില്ല മറിച്ചു തന്‍റെ ഹിന്ദു പ്രജകളുടെ ക്ഷേമത്തില്‍ അതീവ തല്പരനും കൂടിയായിരുന്നു ,അതിനാല്‍ തന്‍റെ പ്രജകളുടെ അമിത വരുമാനം അവരുടെ ആധ്യാത്മിക ഉന്നതിക്ക് തടസ്സമാണെന്നു നിരീക്ഷിച്ച അദ്ദേഹം അവയൊക്കെ ജസിയ എന്ന പേരില്‍ നികുതിയായി ദാനം ചെയ്യാന്‍ എല്ലാവരെയും നിര്‍ദേശിച്ചു ഹൈന്ദവ ശാസ്ത്രങ്ങളില്‍ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്ന അദ്ധേഹത്തിന്‍റെ ഈ നിര്‍ദേശത്തെയും ജനങ്ങള്‍ ഹര്‍ഷാരവം മുഴക്കി സ്വീകരിച്ചു .
കൂടാതെ തന്‍റെ ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവ പ്രജകളും സ്വന്തം ആത്മശക്തിയില്‍ വിശ്വസിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം അതിനു തടസ്സം നിന്ന അവരുടെ ആരാധനാലയങ്ങളും ക്ഷേത്രങ്ങളും കടുത്ത മനോവ്യധയാല്‍ പൊളിച്ചുകളഞ്ഞു .കൂടാതെ അവരുടെ ആത്യന്തിക ലക്ഷ്യമായ സംസാര ചക്രത്തില്‍നിന്നു രെക്ഷിക്കുന്നതിനായി ലക്ഷക്കണക്കിന്‌ പേരെ അദ്ദേഹം പരമ്പരയോടെ മോക്ഷ സന്നിധിയിലേക്കയക്കുകയും ചെയ്തു .
c939588f1b9e0285208e1e6f55574ee697ddc328_m
അദ്ധേഹത്തിന്റെ ജീവിതത്തിലെ നാഴികക്കല്ലായി ചരിത്രകാരന്മാര്‍ എണ്ണുന്നത്,ഒരിക്കല്‍ അദ്ദേഹം തന്‍റെ അയല്‍രാജ്യത്തെ രാജാവും കടുത്ത അസഹിഷ്ണുതാവാദിയുമായ ശിവജിയെ തന്‍റെ കൊട്ടാരത്തിലേക്ക് ക്ഷണിക്കുകയും ആഗ്രയില്‍ ഒരു മറാത്താ സര്‍വകലാശാല സ്ഥാപിക്കുന്നതിനായി അനുവാദം ചോദിക്കുകയും ചെയ്തു എന്നാല്‍ ശിവജി ഇത് അന്ഗീകരിച്ചില്ല ,ശിവജിയുടെ അസഹിഷ്ണുതനിറഞ്ഞ പെരുമാറ്റത്തില്‍ മനംനൊന്ത ആ മഹാത്മാവ് ശിവജിയില്‍നിന്നും ഇതുവരെ ലഭിച്ച എല്ലാ അവാര്‍ഡുകളും തിരിചേല്‍പിച്ചുകൊണ്ട് പുതിയൊരു സമര മുഖത്തിന്‌ ആരംഭം കുറിചു .
തുടര്‍ന്ന് ശിവജിക്കു ശേഷം അധികാരത്തില്‍ വന്ന അദ്ധേഹത്തിന്റെ മകന്‍ ശാംഭാജിയെ ഔറംഗസേബ് തന്‍റെ ആഗ്രയില്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന മറാത്താ സര്‍വകലാശാലയെ കുറിച്ച് അറിയിച്ചു , രണ്ടുപേരും തമ്മില്‍ നടത്തിയ നീണ്ട ചര്‍ച്ചയില്‍ അവയവദാനത്തെകുറിച്ച് ഔറം ഗസേബ് പരാമര്‍ശിച്ചപ്പോള്‍ തന്‍റെ രണ്ടു കണ്ണുകളും ദാനമായി ശാംഭാജി നല്‍കുകയും അവ പുറത്തെടുക്കാന്‍ ഔറംഗസേബ് സഹായിക്കുകയും ചെയ്തുകൊണ്ട് മറ്റൊരു ചരിത്രപരമായ തുടക്കം ഔറം കുറിച്ചു.
തുടര്‍ന്ന് ഈ മേഖലയില്‍ വളരെയേറെ മുന്നേറിയ ഔറം തന്‍റെ അവയവദാന പദ്ധതിയെ കുറിച്ച് ലോകമെങ്ങും പ്രചാരണം നടത്തി ഇതില്‍ ആകൃഷ്ടനായ സിഖ്ഗുരു തേജ് ബഹാദൂര്‍ തന്‍റെ സ്വന്തം തലയാണ് ഇതിനായി നല്‍കിയത് .
അറിവിനു വേണ്ടി ജീവിതം തന്നെ സമര്‍പിച്ച ഔറം തന്‍റെ ഇഷ്ട വിനോദമായ തലയോട്ടി കിരീടങ്ങള്‍ നിര്‍മിക്കുന്നതിനായി ശിഷ്ടകാലം മഹാരാഷ്ട്രയില്‍ കഴിച്ചു കൂട്ടി . അവസാനകാലത്ത് തനിക്ക് ലഭിച്ച ഇത്തരം കിരീടനിര്‍മാണത്തിനായുള്ള അവാര്‍ഡ് മഹാരാഷ്ട്രയില്‍ അന്ന് നിലനിന്ന അസഹിഷ്ണുതയ്ക്ക് എതിരെ പൊരുതി തിരിച്ചേല്പിച്ചു കൊണ്ടാണ് അദ്ദേഹം കണ്ണടച്ചത് .
ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്ന ഏതെങ്കിലും സാഹചര്യവുമായി ഇതിനു ബന്ധം തോന്നുകയാണെങ്കില്‍ , അത് തികച്ചും യാദ്ര്ശ്ചികമല്ലാതെ മറ്റൊന്നുമല്ല ....
കടപ്പാട് : indiafacts.com ,Shefali Vaidya , etc...

സവര്‍ക്കറും ചഗാക്കളും .


"ഒരിക്കൽ ഈ രാജ്യത്തെ സാധാരണക്കാരായ ജനങ്ങളാൽ ഇവിടുത്തെ അരാഷ്ട്രീയ ബുദ്ധിജീവികൾ ചോദ്യം ചെയ്യപ്പെടും"
ഈ വരികൾ ആരുടെതാണെന്നെനിക്കറിയില്ല പക്ഷെ ഇവിടെ ചിലരുടെ നടപ്പും ഭാവവും ഒക്കെ കാണുമ്പോ, ഈ വരികൾ ഓര്മ്മ വരുന്നു ....
കഴിഞ്ഞ ദിവസം സവര്ക്കറെ ഒരു രാജ്യദ്രോഹിയായി ചിത്രീകരിച്ച ഒരു പോസ്റ്റ്‌ കണ്ടു ,അല്പം കുരുപൊട്ടിക്കൻ കണക്കാക്കി എഴുതിയ ആ പോസ്റ്റിനു വേണ്ട മറുപടി കൊടുക്കുന്നവരെയൊക്കെ ബാൻ ചെയ്യുന്നതും കണ്ടു ...'ഞാങ്ക പോട്ടാൽ ബർമുഡ നീങ്ക പോട്ടാൽ ലങ്കോട്ടി' ...എന്ന മട്ടിൽ പോസ്റ്റ്‌ തകര്‍തോടുകയും ചെയ്തു.
നാട്ടിൽ ആറ്റം ബോംബ്‌ പൊട്ടിയാലും അതിന്റെ അന്ത്ര്ധാര ഫേസ്ബുകിൽ മാത്രം  തപ്പുന്ന വിപ്ലവകാരികളും ,പ്രതിക്രിയാവാദികളും 40 വര്ഷത്തോളം നീണ്ട പോരാട്ടം നടത്തിയ ആ മഹാത്മാവിനെ തന്റെ മനസ്സിന്റെ ദണ്ഡം കൊണ്ട് അളക്കുന്നത് കണ്ടു .അവര്ക് കൂടി വേണ്ടിയാണ് ഈ എഴുത്ത്  ......

ആരായിരുന്നു സവർക്കർ ...
സ്വാതന്ത്ര്യ വീര സവർകർ ഇന്ന് ജീവിച്ചിരുന്നെങ്കിൽ 132 വയസു കഴിഞ്ഞേനെ ...ഭാരത മാതാവിനെ സ്വതന്ത്രയാകുന്നതിനു പൊരുതപ്പെട്ട സുദീര്ഘമായ സായുധസംഗ്രാമത്തിലെ മഹാരധി ,വിപ്ലവകിരീടി  ആന്ഗല മൃഗരാജന്റെ ഈറ്റുമാളതിൽ കടന്നുചെന്നു  ഗര്ജിച്ചു ....മഹാത്മ്യം ഉള്ളിലില്ലാഞ്ഞിട്ടല്ല ഞങ്ങൾ കേവലമായ അഹിംസയെ തള്ളി പറയുന്നത് ...ഞങ്ങള്ക്ക് യുക്തിയും ബുദ്ധിയും ഉള്ളതുകൊണ്ടാണ് .. എന്ന് മന്ത്രിച്ചു .
ബ്രിട്ടീഷ്‌ സര്കാരിന്റെ സഹായത്തോടെ നടത്തിവന്ന ഹോസ്റ്റലിൽ നിന്നും പുറതാക്കപ്പെട്ട ആദ്യത്തെ വിദ്യാർഥി സവർകറായിരുന്നു .ബ്രിടനിൽ നിന്നും ബാരിസ്റ്റെർ ബിരുദം നേടി ആ ബിരുദം ചരിത്രത്തിൽ ആദ്യമായി നിരോധിക്കപെട്ടത് സവർകർക്കായിരുന്നു. നീതിനിയമ ചരിത്രത്തിൽ അന്ദമാനിലെക് 50 വർഷത്തെ തടവുശിക്ഷയ്ക് വിധിക്കപ്പെട്ട ആദ്യത്തെ തടവുപുള്ളി സവർക്കറായിരുന്നു. ആണ്ടമാനിലെ തടവറയിൽ എ്ണ്ണയാട്ടുന്ന ചക്കിൽ പൂട്ടിയിട്ട ആദ്യത്തെ സ്വാതന്ത്ര്യ സമര സേനാനി സവർക്കറായിരുന്നു .ചരിത്രത്തിലാദ്യമായി പ്രസിദ്ധീകരിക്കുന്നതിനു മുൻപ് ഏതെങ്കിലും ഒരു പുസ്തകം നിരോധിചിട്ടുണ്ടെങ്കിൽ അത് സവര്ക്കരുടെ "1857 "അയിരുന്നു .അന്താരാഷ്‌ട്ര കോടതിയിൽ ചർചയായ ആദ്യത്തെ അറസ്റ്റും സവർക്കരുടെതായിരുന്നു .
ഭാരതത്തിൽ വിദേശ വസ്ത്ര ദഹനത്തിന് ആദ്യമായി ആഹ്വാനം കൊടുത്തത് സവർക്കറായിരുന്നു .നിരുപാധികമായ സ്വാതന്ത്ര്യമാണ് ഭാരതത്തിനു വേണ്ടതെന്നു ആദ്യമായി ഉദ്ഘോഷിച്ചതും സവർക്കറായിരുന്നു .അന്തരാഷ്ട്രവേദിയിൽ ആദ്യമായി ഭാരത സ്വാതന്ത്ര്യ പ്രശ്നം മാടംകാമ വഴി അവതരിപ്പിച്ചതും സവർക്കറായിരുന്നു .അവിടെ നമ്മുടെ ത്രിവര്ണ പതാക ആദ്യമായി പറപ്പിച്ചതും സവർക്കറായിരുന്നു .തുണക്കാൻ ഗ്രന്ഥങ്ങളില്ലാതെ ജയിൽഭിത്തി കടലാസും തടവ്‌കിട് എഴുത്താ ണിയുമാക്കി 10000 വരികളുള്ള കവിത രചിച്ചതും സവർക്കറായിരുന്നു .ഗാന്ധിയും വിനോബാജിയും ഹരിജനോധാരണം തുടങ്ങുന്നതിനും എത്രയോ മുൻപ് തൊട്ടിയെ പൂജാരിയാക്കി സകലർക്കും പ്രവേശനമുള്ള പതിത പാവന ക്ഷേത്രം രത്നഗിരിയിൽ സ്ഥാപിച്ചതും സവർക്കറായിരുന്നു ....
പ്രഥമമായി  ദേശസ്നേഹിയും സ്വാതന്ത്ര്യ മഹാരധിയുമായ സവർകർ മറ്റു പലതുമായിരുന്നു .....
ഈ സവർകർ 1913 എഴുതിയതെന്നു കരുതുന്ന ഒരു കത്താണ് ഈ ചകാക്കന്മാർ പൊന്തിച്ചു നടക്കുന്നത് .ആ കത്ത് വെളിച്ചം കണ്ടതാകട്ടെ 1975 ലും .അതുവരെ അക്ഷരമറിയുന്ന കംമയു്ണിസ്റ്റുകാർ  ഈ നാട്ടിൽ ഇല്ലാഞ്ഞിട്ടാണോ ഈ കത്ത് ചര്ച്ചയ്ക്ക് വരാഞ്ഞത് ?.
ഒന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ തടവുകാര്ക് ലഭിക്കുന്ന ജയിൽ മോചനവുമായി ബന്ധപ്പെട്ടു സവർകർ ഭരണകൂടവുമായി നിരവധി കത്തിടപാടുകൾ നടത്തിയിട്ടുണ്ട് ,ഒരിക്കൽ പോലും അതൊന്നും രഹസ്യമായി വച്ചിരുന്നില്ല , my transportation for life , Echoes from andamaans , എന്നീ പുസ്തകങ്ങളിൽ സവർക്കർ അത് വിശദീകരിക്കുന്നുമുണ്ട്  .
ഇനി സവർകർ വിപ്ലവ വീര്യം ചോര്ന്നു നിരുപാധികം കീഴടങ്ങിയിരുന്നെങ്കിൽ അദ്ദേഹം ചരിത്രത്തിലേ ഉണ്ടാകുമായിരുന്നില്ല ,
പക്ഷെ സംഭവിച്ചത് മറിച്ചാണ് ...വീട്ടു തടങ്കലിൽ ആയിരുന്നപ്പോഴും അദ്ധേഹത്തെ കണ്ട് അഭിപ്രായം ആരാഞ്ഞവർ  ഭഗത് സിംഗ് , , രാജ്‌ഗുരു , സുഖ്ദേവ് തുടങ്ങിയവരായിരുന്നു.
ഇവരൊക്കെ പിന്നീട് സ്വയം ചരിത്രമായത് നമുക്കെല്ലാവര്ക്കും അറിയാം.മാത്രമല്ല അദ്ധേഹത്തിന്റെ 1857 എന്ന ഗ്രന്ഥം വിപ്ലവത്തിന് വിറകെന്നു കണ്ട് എറ്റവും കൂടുതൽ പ്രചാരണം നല്കിയതും ഭഗത് സിങ്ങായിരുന്നു .
ആണ്ടമാനിൽ സവര്ക്കരോടൊപ്പം ഉണ്ടായിരുന്നവരാണല്ലോ ഭായി പരമാനന്ദും , അശുതോഷ് ലാഹിരിയും ആണ്ടമാനിൽ വിപ്ലവം വറ്റിയ സവർക്കർ എങ്ങിനെ ഇവരെ ബ്രിറ്റീഷുകാരുടെ കണ്ണിലെ കരടാക്കി മാറ്റി ..വിപ്ലവ വീര്യം ചോര്‍ന്നവർക്കുള്ളതായിരുന്നോ അന്നത്തെ ബ്രിട്ടീഷ്‌ തടവറകൾ ?.ഇവർ രണ്ടു പേരും പിന്നീട് തൂകിലെറ്റപെട്ടു.
ഇനി അദ്ധേഹത്തിന്റെ ചിത്രം പാർലമെന്റിൽ കണ്ട് ബഹളം കൂട്ടുന്നവരോട് .
രത്നഗിരിയിൽ സവർക്കർ വീടുതടന്കലിൽ ആയിരിക്കെ ഒരിക്കൽ രണ്ടു പേര് അദ്ധേഹത്തെ കാണാൻ ചെന്ന് തങ്ങളുടെ അണികൾക്ക് വിപ്ലവം പറഞ്ഞുകൊടുക്കാൻ ക്ഷണിച്ചു ,ചൂളി മടങ്ങി പോരണ്ടിം വന്നു, ....ചിലപ്പോ നിങ കേട്ടിരിക്കും ഇവരെ ഒന്നാമന്‍ അച്യുത് പട്വര്‍ഥൻ രണ്ടാമന്‍ എസ് എം ജോഷി .നീയൊക്കെ ജനിക്കുന്നതിനു മുമ്പ് സോഷ്യലിസ്റ്റ് സീന്‍ വിട്ടതാ
ഇനി കേട്ടില്ലേൽ നിന്റെ ബാപ്പാനോടൊക്കെ ചോദിച്ച അറിയാ  .
ഈ സോഷ്യലിസ്റ്റ്‌ തലതൊട്ടപ്പൻമാരുടെ അന്നത്തെ ആ ഇളിച്ചമാണ് ഇന്നും അവരുടെ സവർകർ വിരോധത്തിനു കാരണം ...
ഇനി നമ്മുടെ വിവാദ കത്തിന്റെ കാര്യമെടുക്കാം ...ഈ കത്ത് സവർകർ എഴുതിയതെല്ലെന്നു ആരും പറഞ്ഞില്ല കാരണം അത് സവർകർ എഴുതിയതുകൊണ്ട് തന്നെ  ..മാത്രമല്ല അത്തരം നൂറു കത്തുകൾ എഴുതി കാണും .പക്ഷെ അതെന്തിനായിരുന്നെന്നു ഒന്ന് പരിശോദിച്ചാൽ നന്ന്.
ഒരിക്കൽ സവർക്കർ തന്റെ അനുജൻ നാരായണ്‍ രാവുവിനെഴുതി "താൻ സര്കാരിനു മുമ്പാകെ സമര്പ്പിച്ച അപേക്ഷ എല്ലായിടത്തും പ്രചരിപ്പിക്കണം കാരണം അതുവഴി ഇവിടുത്തെ ഭീകരത പുറം ലോകം അറിഞ്ഞെക്കാം".എന്നിട്ടും കോണ്ഗ്രസ് നേതാക്കളുടെ ഒപ്പം വിപ്ലവ നേതാക്കൾ ആരും തന്നെ വെളിച്ചം കണ്ടില്ല അത് കണ്ട സവർകർ വീണ്ടും എഴുതി "ഞാൻ പറഞ്ഞത് വിശ്വാസമായില്ലേല്‍ എന്നെ വിടണ്ട മറ്റുള്ളവരെ വിട്ടേകൂ"..എന്നിട്ടും സവര്ക്കറെ  മോചിപ്പിച്ചോ? അതുമില്ല .


അതിനു കാരണം ബ്രിറ്റിഷുകാർക് ബുധിയുന്ടായിരുന്നു എന്നതുതന്നെ.  ഇയാൾ പുറത്തിറങ്ങിയാൽ നിത്യമാരണം ആയിരിക്കുമെന്ന് അവര്ക് നന്നായറിയാം .അവർ എഴുതി "സവർക്കർക്ക് താൻ ചെയ്ത കാര്യങ്ങളിൽ ഒരു പശ്ചാത്താപവും ഇല്ല മാത്രമല്ല ഇതൊക്കെ അയാളുടെ അടവാണ് ,,,അയാള്‍ ഒരുതരത്തിലുമുള്ള ദയക്കും  അര്ഹനല്ല ...അയാള്‍  ഏതു ജയിലും ചാടും.മുമ്പത്തെപോലെ അയാളെ സംരക്ഷിക്കാൻ ഭാരതീയ ആരാജകവാദികൾ ശ്രമിക്കും "
വെള്ളക്കാര്‍ എഴുതിയ കണ്ട റിപ്പോര്ടിനു മുഴുവൻ പിന്നാലെ പൊകുന്നവനൊന്നും ഇത് കാണാൻ തരമില്ല .
ഇനി അടുത്തത് ...കണ്ടില്ലാന്നു പറയരുത് ,..
ബ്രിട്ടീഷ്‌ ഹോം സെക്രടറി മക്ഫെര്സണ്‍ സവര്‍ക്കരുടെ  അപേക്ഷയെ കുറിചെഴുതിയത് .
"സവര്ക്കറെ മോചിപ്പിക്കുന്നത് നമുക്ക് അത്യന്തം അപകടമാണ് ,അയാള്‍ എഴുതിയതത്രയും ജയിലിനു പുറത്ത് കടക്കാനുള്ള അയാളുടെ അടവുകൾ മാത്രമാണവ, പൊതു സുരക്ഷ മുൻനിർത്തി ഈ അപേക്ഷ ഞാൻ തള്ളുന്നു ."
പച്ചയ്ക് പറഞ്ഞാൽ പ്രതിക്രിയാവാദികൾക് മനസിലാകുമോ എന്നറിയില്ല എന്നാലും ...
യുദ്ധത്തിൽ തന്ത്രത്തിനാണ് പ്രാധാന്യം .....അല്ലാതെ റാടിക്കലായുള്ള മാറ്റത്തിനു കാത്തിരുന്നാൽ ഒന്നും നടപ്പില്ല എന്നു ചിന്തിക്കാന്‍ സവര്‍ക്കര്‍ക്ക് ബുധിയുണ്ടായിരുന്നു .
ഇനി സവർകർ ആത്മഹത്യയാണോ ചെയ്തതെന്ന് തപ്പുന്നവരോട് ദയവായി അദ്ധേഹത്തിന്റെ ഒരു ലേഖനമുണ്ട് " ആത്മത്യാഗമോ  ആത്മഹത്യയോ " നെറ്റിൽ കിട്ടും ഒന്ന് വായിചാട്ടെ .
ചകാക്കള്‍ക്ക്അനഭിമതനായതിനു പിന്നിൽ .
ഒരിക്കൽ പോലും ചോരയും നീരുമുള്ള ഒരു വിപ്ലവമുഖത്തെ കാണിക്കാനുള്ള ഭാഗ്യം പടച്ചോൻ സഹായിച് ചകാക്കൾക്കില്ല അപ്പോൾ ... സവര്ക്കരെ മാറ്റി നിർത്തിയില്ലെങ്കിൽ അണികളെങ്ങാനും റാടിക്കലായി ചിന്തിച്ചാലോ
.അഥവാ ബിരിയാണി കൊടുത്താ ....പോയില്ലേ എല്ലാം ...
കടപ്പാട് -ആര്‍ .ഹരി , ജെ നന്ദകുമാര്‍ ,വികിപീട്യ .മറ്റു പീട്യക്കാരും .